Click Here to Download PDF
1. ഇന്ന് എന്റെ ദിവസമാണ്.
2. ഞാൻ വളരെ സന്തോഷവാനും ആരോഗ്യവാനും ആണ്.
3. എന്റെ ജീവിതത്തിൽ എനിക്കുള്ള എല്ലാ കാര്യങ്ങൾക്കായും ഞാൻ നന്ദിയുള്ളവനാണ്.
4. ഞാൻ രാവിലെ ഉണരുമ്പോൾ ജീവിതത്തെക്കുറിച്ച് സന്തോഷവും ഉത്സാഹവും തോന്നുന്നു.
5. ഞാൻ എല്ലായ്പ്പോഴും ശരിയായ ദിശയിലാണ് പോകുന്നത്.
6. ഞാൻ ശരിയായ പാതയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു.
7. എന്റെ യാഥാർഥ്യത്തെ നിർമ്മിക്കുന്നത് ഞാൻ മാത്രമാണ്.
8. ഞാൻ ഓരോ നിമിഷവും ആസ്വദിക്കുന്നു.
9. കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്ത് ഞാൻ ഭാരപ്പെടുകയില്ല.
10. സ്നേഹവും കരുതലും ഞാൻ അർഹിക്കുന്നു.
11. എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രധാനമാണ്.
12. എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനാകും.
13. എന്റെ അഭിപ്രായങ്ങളെ ഞാൻ ധൈര്യമായി തുറന്നു പറയും.
14. ഞാൻ അതുല്യനാണ്.
15. എന്നെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമാണ്.
16. വിജയം എപ്പോഴും എനിക്കൊപ്പമുണ്ട്.
17. എന്റെ ജീവിതം സന്തോഷപൂർണ്ണമാണ്.
18. എനിക്ക് തൃപ്‌തികരമായ കാര്യങ്ങൾ ഞാൻ ചെയ്യും
19. എന്റെ സന്തോഷത്തിന്റെ കാരണം ഞാൻ ആണ്.
20. എന്നിലെ സന്തോഷം മറ്റുള്ളവരിലേക്കും പ്രസരിപ്പിക്കുന്നു
21. എന്റെ ഭാവിയെ കുറിച്ചോർക്കാതെ ഈ നിമിഷത്തിൽ ഞാൻ പൂർണ്ണമായും ജീവിക്കും.
22. ശോഭനമായ ഒരു ഭാവി എന്നിലേക്ക് വന്നു ചേരും.
23. ഞാൻ എന്നെ സ്നേഹിക്കുന്നു.
24. ഞാൻ എളുപ്പത്തിൽ തീരുമാനങ്ങൾ എടുക്കുന്നു.
25. ഞാൻ ശക്തനാണ്.
26. എന്റെ പ്രചോദനത്തിന്റെ ഉറവിടം ഞാനാണ്.
27. എല്ലാ സാഹചര്യങ്ങളിലും ഞാൻ സമാധാനപരമായി പ്രതികരിക്കുന്നു.
28. എന്റെ തെറ്റുകളെ എനിക്ക് തിരുത്താൻ കഴിയും.
29. മാറ്റം സൃഷ്ടിക്കാൻ എനിക്ക് ശക്തിയുണ്ട്.
30. എന്റെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമുണ്ട്.
31. ഞാൻ ജീവിതം പൂർണ്ണമായും ആസ്വദിക്കുന്നു.
32. എനിക്ക് ചുറ്റുമുള്ളവയിലെല്ലാം എനിക്ക് സന്തോഷം കണ്ടെത്താൻ കഴിയുന്നു.
33. ഞാൻ എന്നെത്തന്നെ അംഗീകരിക്കുകയും എന്നെ ആഴമായി സ്നേഹിക്കുകയും ചെയ്യുന്നു.
34. ഓരോ ദിവസവും ഞാൻ പ്രതീക്ഷയോടെ മുന്നോട്ട് പോകും.
35. എന്റെ മനസ്സിൽ എപ്പോഴും നല്ല ചിന്തകൾ നിറയുന്നു.
36. ഞാൻ ആഗ്രഹിക്കുന്ന ജീവിതം സൃഷ്ടിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ട്.
37. ഓരോ ദിവസവും ഞാൻ ആഹ്‌ളാദത്തോടെ ജീവിക്കും.
38. എന്റെ എല്ലാ ബന്ധങ്ങളും ക്രിയാത്മകവും സ്നേഹവും അനുകമ്പയും നിറഞ്ഞതാണ്.
39. എനിക്ക് അനുകൂലമായ ചിന്തകളും സാഹചര്യങ്ങളും വ്യക്തികളും എന്നിലേക്ക് വന്നുകൊണ്ടിരിക്കുന്നു
40. എന്റെ ചിന്തകളും വികാരങ്ങളും നന്മയുള്ളതാണ്.
41. ഞാൻ സുരക്ഷിതനാണ്.
42. ഞാൻ ജീവിതത്തോട് ‘യെസ്’ പറയുമ്പോൾ ജീവിതവും എന്നോട് ‘യെസ്’ പറയുന്നു.
43. എന്റെ ജീവിതത്തിലെ ഓരോ ദിവസവും സ്നേഹം നിറഞ്ഞതാണ്.
44. മറ്റുള്ളവർ എന്നിലേക്ക് സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു.
45. മറ്റുള്ളവരുടെ സന്തോഷം എന്റെയും സന്തോഷമാണ്.
46. ആളുകൾ എന്നോട് ദയയോടും ബഹുമാനത്തോടും പെരുമാറുന്നു.
47. മറ്റുള്ളവരെ ഞാൻ അംഗീകരിക്കുന്നു.
48. ജീവിതത്തിലെ മാറ്റങ്ങളുമായി എനിക്ക് വേഗം പൊരുത്തപ്പെടാൻ കഴിയും.
49. എന്റെ ആത്മവിശ്വാസത്തിന് പരിധികളില്ല.
50. എല്ലാ സന്ദർഭങ്ങളെയും എനിക്ക് ആനുകൂലമാക്കിത്തീർക്കാൻ കഴിയും.
51. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാൻ എനിക്ക് കഴിയും.
52. ഞാൻ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നു.
53. ഈ ലോകത്തിൽ എല്ലാം എന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നു.
54. ഞാൻ എല്ലാ രീതിയിലും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.
55. എന്റെ തെറ്റുകളിൽ നിന്ന് ഞാൻ പഠിക്കുന്നു.
56. എന്റെ എല്ലാ ആഗ്രഹങ്ങളും കൈവരിക്കാനാവും.
57. എന്റെ എല്ലാ പ്രവർത്തികളും എനിക്ക് സംതൃപ്തി തരുന്നു.
58. എന്റെ കഴിവിന്റെ പരമാവധി ഞാൻ ഉപയോഗിക്കും.
59. ഞാൻ പ്രത്യാശ തിരഞ്ഞെടുക്കുന്നു.
60. എന്റെ അറിവുകൾ ദിനംപ്രതി വർദ്ധിക്കുന്നു.
61. ഞാൻ എല്ലായ്‌പോഴും പ്രചോദിതനാണ്.
62. എന്റെ എല്ലാ ആവശ്യങ്ങളും അനായാസമായി നിറവേറുന്നു.
63. എന്റെ കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നു.
64. ഞാൻ വ്യത്യസ്തമായ കഴിവുകളാൽ സമ്പന്നൻ ആണ്.
65. ഓരോ ദിവസം കഴിയുംതോറും എന്റെ കഴിവുകൾ മികച്ചതായിക്കൊണ്ടിരിക്കുകയാണ്.
66. ഞാൻ ആത്മവിശ്വാസത്തോടെ സംസാരിക്കും.
67. എന്റെ നേട്ടങ്ങൾ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും.
68. നെഗറ്റീവ് ചിന്തകൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല.
69. എന്റെ ഏകാഗ്രത വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
70. ഭയവും പരിഭ്രമവും എന്നിൽ നിന്നും അകന്നു പോകുന്നു.
71. എന്റെ പരിമിതികളെ കീഴടക്കാൻ എനിക്ക് കഴിയും.
72. ഉയർന്ന ചിന്തകൾക്ക് ഞാൻ മനസ്സിൽ ഇടം കൊടുക്കുന്നു.
73. ഞാൻ ഒരിക്കലും തനിച്ചല്ല.
74. എനിക്ക് അനുയോജ്യരായ നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്.
75. എന്റെ കുടുംബവും സുഹൃത്തുക്കളും എല്ലായ്‌പോഴും എന്നോടൊപ്പമുണ്ട്.
76. ഞാൻ ആഗ്രഹിക്കുന്ന ഉയരങ്ങളിൽ എനിക്ക് എത്തിച്ചേരാൻ കഴിയും.
77. പരീക്ഷകളിൽ നല്ല വിജയം നേടാൻ എനിക്ക് കഴിയും.
78. എന്നെക്കുറിച്ചും ഞാൻ ചെയ്യാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു.
79. ഞാൻ ഒരിക്കലും എന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറുകയില്ല.
80. മനസ്സ് വച്ചാൽ എന്നെക്കൊണ്ട് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല.
81. ഞാൻ എന്നെത്തന്നെ അംഗീകരിക്കുകയും ആഴത്തിലും പൂർണ്ണമായും എന്നെ സ്നേഹിക്കുകയും ചെയ്യുന്നു.
82. ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നു, പതിവായി വ്യായാമം ചെയ്യുന്നു, ധാരാളം വിശ്രമം നേടുന്നു.
83. എന്റെ മാനസികാരോഗ്യം എനിക്ക് പ്രധാനമാണ്.
84. എന്റെ ജീവിതം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതായിരിക്കും.
85. എനിക്ക് ഒരു സ്വപ്നജോലി ഉണ്ട്.
86. എന്റെ സ്വപ്നജോലിയിലേക്ക് ഞാൻ അടുത്തുകൊണ്ടേയിരിക്കുന്നു.
87. എന്റെ ശരീരം ആരോഗ്യകരമാണ്.
88. ഞാൻ ഊർജ്ജസ്വലനാണ്.
89. എന്നിലുള്ള ഊർജ്ജം മറ്റുള്ളവരിലേക്കും പകരാൻ ഞാൻ ആഗ്രഹിക്കുന്നു.
90. എന്റെ ശരീരവും മനസ്സും പോസിറ്റിവ് ആയ മാറ്റങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
91. പ്രശ്നങ്ങളെ ഞാൻ ധൈര്യമായി നേരിടും.
92. അത്ഭുതങ്ങൾ എന്നിൽ സംഭവിക്കും
93. ഞാൻ എന്താണോ ചിന്തിക്കുന്നത് അത് എന്നിലേക്ക് വന്നെത്തുന്നു.
94. എന്റെ സ്വപ്നങ്ങളെ എനിക്ക് നേടുവാൻ കഴിയും.
95. എന്റെ വിജയത്തിന് ആവശ്യമായതൊക്കെ എന്റെ പക്കൽ ഉണ്ട്.
96. ഞാൻ ആഗ്രഹിക്കുന്നത് എല്ലാം എനിക്ക് നിർമ്മിക്കാൻ കഴിയും.
97. ഈശ്വരൻ എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകുന്നു.
98. പ്രപഞ്ചം എല്ലാ വിധത്തിലും എന്നെ പിന്തുണയ്ക്കുന്നു.
99. വിജയം എനിക്കുള്ളതാണ്.
0 Comments